ന്യൂഡൽഹി: ദേശീയ സുരക്ഷക്കുവരെ ഭീഷണിയായേക്കാവുന്ന ചൈനീസ് സി.സി.ടി.വി ക്യാമറകൾ ഇന്ത്യയിൽ നിരോധിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ(സി.എ.ഐ.ടി) ദേശീയ ഭാരവാഹികളുടെ യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ഉപയോഗത്തിലുള്ള ചൈനീസ് സി.സി.ടി.വികൾക്കും അതിലെ ഡാറ്റ പുറത്തുള്ള ഉപകരണങ്ങളിലേക്ക് അയക്കുവാൻ കഴിയും. മുമ്പ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതുപോലെ, ചൈനീസ് സിസിടിവിയുടെ ഉപയോഗവും രാജ്യത്ത് ഉടൻ നിരോധിക്കണമെന്ന് ദേശീയ നേതൃയോഗം ആവശ്യപ്പെട്ടു.

വിഷയത്തിലെ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടും, ഇവയുടെ ഉപയോഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും സംഘടന കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രിക്ക് നിവേദനം നൽകി.