മുംബൈ: ഭാര്യ സഫ ബൈഗിനൊപ്പമുള്ള സെൽഫി ചിത്രം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. മനോഹരമായൊരു കെട്ടിടത്തിനു മുന്നിൽനിന്നാണ് ഇർഫാൻ പഠാനും ഭാര്യ സഫയും സെൽഫിയെടുത്തത്. 'എനിക്കു പിറകിൽ ഒരു കൊട്ടാരവും അരികിൽ ഒരു റാണിയും' എന്നാണ് ഇർഫാൻ പഠാൻ ആരാധകർക്കായി പങ്കുവച്ച സെൽഫിയിൽ പ്രതികരിച്ചത്.

താരത്തിനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് ചിത്രത്തിനു പ്രതികരണവുമായി എത്തിയത്. 2016 ഫെബ്രുവരി മൂന്നിനാണ് ഇർഫാൻ പഠാനും സഫയും വിവാഹിതരായത്. 29 വയസ്സുകാരിയായ സഫ മാധ്യമപ്രവർത്തകയും മോഡലുമായിരുന്നു.

2020ലാണു താരം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. കളി നിർത്തിയതിനു ശേഷം ക്രിക്കറ്റ് കമന്ററിയിൽ സജീവമാണ് ഇർഫാൻ പഠാൻ. ഇന്ത്യയ്ക്കായി 29 ടെസ്റ്റ്, 120 ഏകദിനം, 24 ട്വന്റി20 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്.