ന്യൂഡൽഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുമെന്നും, എന്നാൽ സീറ്റു ധാരണകൾ സംസ്ഥാന തലത്തിലായിരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

തെരഞ്ഞെടുപ്പിനു ശേഷമാണ് ദേശീയതലത്തിൽ പൊതുമുന്നണിക്ക് സാധ്യത. കേരളത്തിൽ കോൺഗ്രസും സിപിഎമ്മുമാണ് ഏറ്റുമുട്ടുന്നത്. ബിജെപി അവിടെ പോരാട്ടത്തിൽ ഇല്ല -അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ മുന്നണികൾ തെരഞ്ഞെടുപ്പിനു ശേഷം രൂപവത്കരിക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്.

1996ൽ ഐക്യമുന്നണി, 1998ൽ എൻ.ഡി.എ, 2004ൽ യു.പി.എ എന്നിവ തെരഞ്ഞെടുപ്പിനു ശേഷമാണ് ഉണ്ടായത് -യെച്ചൂരി പറഞ്ഞു. ജനാധിപത്യ മതേതര പാർട്ടികളെ ഒന്നിപ്പിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്ന ശ്രമങ്ങളെ യെച്ചൂരി സ്വാഗതം ചെയ്തു.