മുംബൈ: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്ന അവകാശവാദവുമായി ഫ്‌ളക്‌സ് ബോർഡ്. കോൺഗ്രസ് നേതാവിന്റെ ജന്മദിനത്തിലാണ് മഹാരാഷ്ട്രയിലെ താനെയിൽ ഫ്‌ളക്‌സ് ബോർഡ് ഉയർന്നത്. നഫ്രത് ജോഡോ, ഭാരത് ജോഡോ എന്ന അടിക്കുറിപ്പിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്.

രാഹുലിനൊപ്പം നിരവധി പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും ഫ്‌ളക്‌സ് ബോർഡിലുണ്ട്. കോൺഗ്രസ് നേതാവായ രാഹുൽ 53ാം ജന്മദിനമാണ് ആഘോഷിച്ചത്. നിരവധി കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധിക്ക് ആശംസകളുമായി ജന്മദിനത്തിൽ എത്തിയത്.

രാഹുലിന് ആശംസയർപ്പിച്ച് ഡൽഹിയിൽ അഞ്ച് കിലോമീറ്റർ ഭാരത് ജോഡോ യാത്ര നടത്താനും കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാഹുലിന് ആശംസയുമായി രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും രാഹുലിന് ആശംസകൾ നേർന്നു. തമിഴ്‌നാട് മുഖ്യമന്ത്രി