മുംബൈ: ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തെ തുടർന്ന് യാത്രക്കാരിയെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു. സ്ത്രീയെ വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. മഹാരാഷ്ട്രയിലെ കോലാപുരിൽ ജൂലൈ ആറിനായിരുന്നു സംഭവം. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു.

സ്ത്രീയെ വലിച്ചിഴയ്ക്കുന്നതു കണ്ട് ഒരു ബൈക്ക് യാത്രികൻ വാഹനം നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഡ്രൈവർ നിർത്താതെ പോകുന്നതു വിഡിയോയിൽ കാണാം. ഓട്ടോറിക്ഷയിൽ സ്ത്രീയുടെ വസ്ത്രം കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വാഹനം നിർത്താൻ ഡ്രൈവർ തയാറായില്ല എന്നതാണ് സംശയത്തിനു കാരണമായത്.