ലഖ്‌നോ: ഉത്തർപ്രദേശിൽ സംസ്ഥാന വ്യാപകമായുള്ള പരിശോധനയിൽ 74 റോഹിങ്ക്യൻ അഭയാർഥികളെ സംസ്ഥാന തീവ്രവാദ വിരുദ്ധ സേന പിടികൂടി. അനധികൃതമായി രാജ്യാതിർത്തി കടന്ന് ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ കഴിയുന്നവരെയാണ് പിടികൂടിയതെന്ന് ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ ഡി.ജി. പ്രശാന്ത് കുമാർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ 16 സ്ത്രീകളും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ഉൾപ്പെടെ 58 പുരുഷന്മാരുമാണ് എ.ടി.എസിന്റെ പിടിയിലായത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

മഥുരയിൽനിന്ന് 31 പേർ, അലീഗഢിൽനിന്ന് 17 പേർ, ഹാപുരിൽനിന്ന് 16 പേർ, ഗസ്സിയാബാദ്, മീറത്ത് എന്നിവിടങ്ങളിൽനിന്ന് നാലുപേർ വീതം, സഹരാനപുരിൽനിന്ന് രണ്ടുപേർ എന്നിങ്ങനെയാണ് പിടികൂടിയത്.