കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകർത്തു. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സേന വധിച്ചു. ടാങ്ധർ സെക്ടറിലെ അംറോഹി ഏരിയയിലെ നിയന്ത്രണരേഖയിലാണ് സംഭവം.

നിയന്ത്രണരേഖ വഴി ഇന്ത്യൻ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറാനാണ് ശ്രമിച്ചത്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കുപ് വാര പൊലീസും സുരക്ഷാസേനയും സംയുക്ത നീക്കമാണ് നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.