റായ്പുർ: ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി എസ് പി. രണ്ട് സിറ്റിങ് എംഎൽഎമാരെ ഉൾപ്പെടെ ഒൻപത് സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബി എസ് പി പുറത്തുവിട്ടത്. ബിഎസ്‌പി ദേശീയ അധ്യക്ഷയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയുടെ നിർദേശപ്രകാരമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.

അതേസമയം ഛത്തീസ്‌ഗഡിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി എസ് പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.