മൂവാറ്റുപുഴ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ ഫാമിലെ പന്നികളെ അധികൃതരുടെ നിർദേശപ്രകാരം കൊന്നൊടുക്കി. 17 പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. മാറാടി പഞ്ചായത്തിലെ 13-ാം വാർഡിലെ ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.

നാനൂറോളം പന്നികളുണ്ടായിരുന്ന ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തതോടെയാണ് മൃഗസംരക്ഷണ വകുപ്പ് സാന്പിൾശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് പരിശോധന ഫലം വന്നത്. ഇതോടെ ജില്ലാ മൃഗസംരക്ഷ ഓഫീസർ ഡോ. മറിയാമ്മ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീമാണ് പന്നികളെ കൊന്നത്.