പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എൽജെപി (റാംവിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024ൽ യഥാസമയം നടക്കുമെന്നും 2025ൽ നടക്കേണ്ട ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനാണ് സാധ്യതയെന്നും ചിരാഗ് പസ്വാൻ പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ 'ഇന്ത്യ' മുന്നണി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ നിയമസഭ നേരത്തേ പിരിച്ചുവിടാൻ നിതീഷ് മടിക്കില്ലെന്നും ചിരാഗ് വിശദീകരിച്ചു. 'ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷ് കുമാറാണ് ഏറ്റവും അനുയോജ്യനെന്ന് ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങ് അവകാശപ്പെട്ടിരുന്നു.