ഭോപ്പാൽ: രാഷ്ട്രീയം അവസാനിപ്പിച്ചിട്ടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സര രംഗത്തുണ്ടാവുമെന്നും ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി.

ഒരുപാടു നാളായി ജോലി ചെയ്യുന്നു, അതിനാൽ ഒരു ഇടവേളയെടുത്തതാണ്. അഞ്ചു വർഷത്തെ ഇടവേളയെടുത്തതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത്- ഉമാ ഭാരതി പറഞ്ഞു.

ആളുകളുടെ വിചാരം ഞാൻ രാഷ്ട്രീയം നിർത്തിയെന്നാണ്. അവരോട് പറഞ്ഞു മടുത്തു. എഴുപത്തിയഞ്ചോ എൺപത്തിയഞ്ചോ വയസ്സായാലും താൻ രാഷ്ട്രീയത്തിൽ സജീവമായുണ്ടാവും. രാഷ്ട്രീയത്തെ ആഡംബര ജീവിതത്തിനുള്ള മാർഗമായി കാണുന്നവരാണ് അതിനെ നശിപ്പിക്കുന്നതെന്ന് ഉമാഭാരതി പറഞ്ഞു.