ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ബസ് സ്റ്റാന്റിൽ ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വിജയവാഡയിലെ പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റാന്റിൽ ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.

ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആഡംബര ബസാണ് അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.