ചിന്താമണി: സ്‌കൂൾ ടൂറിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ വൈറൽ ഫോട്ടോ ഷൂട്ട് വിവാദത്തിൽ. ഫോട്ടോ വൈറലായതോടെ 42കാരിയായ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു. കർണാടകയിലെ  സർക്കാർ സ്‌കൂളിലെ ടൂർ ചിത്രങ്ങളാണ് വെറലായത്. വിദ്യാർത്ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

സ്‌കൂൾ ടൂറിനിടെ 42കാരിയായ അദ്ധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയും വിദ്യാർത്ഥിയേക്കൊണ്ട് അദ്ധ്യാപികയെ എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന്റെ ചിത്രങ്ങളും എടുത്തിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പരാതിയുമായി മുന്നോട്ട് വരികയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ അദ്ധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുള്ളത്. ഡിസംബർ 22 മുതൽ 25 വരെ ഹോരാനാട്, ധർമ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയത്. ഈ യാത്രയ്ക്കിടയിലാണ് വിവാദ ചിത്രങ്ങൾ എടുത്തിട്ടുള്ളത്.

മറ്റൊരു വിദ്യാർത്ഥിയേക്കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളോ അദ്ധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം.