ചെന്നൈ: അപകീർത്തികരമായ പരാമർശത്തിൽ മുൻ എഐഎഡിഎംകെ നേതാവ് എ.വി രാജുവിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി നടി തൃഷാ കൃഷ്ണൻ. ഒരു വാർത്താ സമ്മേളനത്തിൽ എ.വി രാജു നടത്തിയ പരാമർശമാണ് വിവാദമായത്. ഫെബ്രുവരി 17 ന് എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് എ.വി രാജു

എഐഎഡിഎംകെയുടെ എംഎ‍ൽഎ മാരും പാർട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃഷയുടെ പേര് വലിച്ചിഴച്ച് എ.വി രാജു സംസാരിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

തൃഷയെ വളരെ മോശമായി ചിത്രീകരിച്ചഎ.വി രാജുവിനെതിരേ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യുമുയർന്നിരിക്കുകയാണ്. അതിനിടെയാണ് തൃഷ തന്നെ പ്രതികരണവുമായി രംഗത്ത് വന്നത്.

സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഏത് തലത്തിലേക്കും തരംതാഴുന്ന നിന്ദ്യമായ ചിന്താഗതിയുള്ള മനുഷ്യരെ കാണുമ്പോൾ അറപ്പുളവാകുന്നു. എ.വി രാജുവിനെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും തൃഷ കൂട്ടിച്ചേർത്തു.