ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.

ആർഎസ്എസ് മാർച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ നേതൃത്വം നലകുന്ന സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

ആസാദി കാ അമൃത് മഹോത്സവവും ഗാന്ധി ജയന്തിയും പ്രമാണിച്ച് മാർച്ച് നടത്താനാണ് ആർഎസ്എസ് അനുമതി തേടിയത്. ഇത് സർക്കാർ നിരസിച്ചു . തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.