ഛണ്ഡിഗഢ്: നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎ‍ൽഎ മമ്മൻ ഖാനെതിരെ ഹരിയാന പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തു.ഫിറോസ്പൂർ ജിർക്കയിൽ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹത്തിനെതിരെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3, 10, 11 എന്നിവ പ്രകാരം കുറ്റങ്ങൾ ചുമത്തിയതായി നൂഹ് പൊലീസിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു.

കലാപവുമായി ബന്ധപ്പെട്ട് മമൻ ഖാനെ പൊലീസ് 2023 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തതിരുന്നു. എംഎ‍ൽഎക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഖാൻ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കിടുന്നവരുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് നേരത്തെ ആരോപിച്ചിരുന്നു. നൂഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്.