ന്യൂഡെൽഹി:ഓർഡറുകൾ കുമിഞ്ഞുകൂടിയതോടെ പുതുവത്സരത്തലേന്ന് ഡെലിവറി ബോയ് ആയി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയൽ.സൊമാറ്റോയുടെ ആദ്യ മൂന്ന് വർഷത്തിൽ ആകെ ചെയ്ത ഡെലിവറികളെക്കാൾ അധികമാണ് ന്യാ ഇയറിന്റെ തലേ ദിവസം മാത്രം ചെയ്തതെന്നാണ് കമ്പിനിയുടെ സ്ഥിരീകരണം.അത്തരത്തിൽ ഓർഡറുകൾ കുമിഞ്ഞുകൂടിയതോടെയാണ് ദീപീന്ദർ ഡെലിവറി ബോയ് ആയി വേഷമിട്ടത്.ദീപീന്ദർ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തറിയിച്ചത്.

അഞ്ച് ട്വീറ്റുകളിലൂടെയാണ് ഗോയൽ തന്റെ ഡെലിവറി ബോയ് എക്‌സ്പീരിയൻസ് പങ്കുവച്ചത്.ആദ്യ ഓർഡർ സൊമാറ്റോ ഓഫീസിലേക്ക് തന്നെ ആയിരുന്നു എന്ന് ഡെലിവറി ബോയ് യൂണിഫോം അണിഞ്ഞ തന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.തന്റെ ട്വിറ്റർ ഹാൻഡിൽ ബയോയിൽ അദ്ദേഹം ഡെലിവറി ബോയ് എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.