ന്യൂഡൽഹി: വിവാദമായ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത തിരിച്ചടി. ബിജെപി വിജയിച്ച തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസിൽ സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുൽദീപ് കുമാർ മേയറാകുകയായിരുന്നു. ഈ എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാർത്ഥി കുൽദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീർപ്പ് കൽപിച്ചു. ബാലറ്റിൽ കൃത്രിമം നടത്തിയ പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാറോട് കോടതി നിർദേശിച്ചു.

ഇന്ന് സുപ്രംകോടതിയിൽ കേസിൽ നിർണായക ഇടപെടലാണ് നടന്നത്. ബിജെപി. സ്ഥാനാർത്ഥി ജയിച്ചെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ അസാധുവാക്കി മാറ്റിവെച്ച എട്ട് വോട്ട് സാധുവായി കണ്ടെത്തിയ സുപ്രീംകോടതി അത് എണ്ണാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച എഎപി അംഗ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 16-നെതിരെ 20 വോട്ടുകൾക്കായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി കുൽദീപ് കുമാറിന്റെ ജയം.

ബിജെപി. സ്ഥാനാർത്ഥി മനോജ് ഷൊങ്കർ വിജയിച്ചെന്ന വരാണധികാരിയുടെ പ്രഖ്യാപനം സുപ്രീം കോടതി റദ്ദാക്കി. വിവാദ തെരഞ്ഞെടുപ്പിന്റെ വരണാധികാരി ആയിരുന്ന അനിൽ മസീഹ്ന് സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. വരണാധികാരി അനിൽ മസിബ് അസാധുവാക്കിയ എട്ട് വോട്ടുകളും സുപ്രീം കോടതി എണ്ണി. വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നിർദ്ദേശം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ അസാധാരണ നീക്കം ഉണ്ടായത്.

മേയർ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി അനിൽ മസീഹ് പ്രഖ്യാപിച്ചിരുന്നു. ബിജെപി. സ്ഥാനാർത്ഥിക്ക് 16 വോട്ടുകളും കോൺഗ്രസ്-എ.എ.പി. സ്ഥാനാർത്ഥിക്ക് 12 വോട്ടും ആയി. എന്നാൽ അസാധുവാക്കിയ ഈ എട്ട് വോട്ടുകളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിശോധിച്ചു. തുടർന്ന് എട്ട് വോട്ടുകളും സാധുവാണെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി സാധുവാണെന്ന് വിധിച്ച 8 വോട്ടുകളും എഎപി- കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ഇതോടെയാണ് കുൽദീപ് കുമാർ വിജയി ആണെന് സുപ്രീംകോടതി വിധിച്ചത്

തിരഞ്ഞെടുപ്പ് നടന്ന ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കോടതി കണ്ടു, ഇതിന് ശേഷമാണ് വരണാധികാരിയായിരുന്ന അനിൽ മസീഹിന് സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ മൂന്നാഴ്ചയ്ക്ക് ഉള്ളിൽ അറിയിക്കാൻ കോടതി മസീഹിനോട് നിർദേശിച്ചു.

ഇതിനിടെ, വലിയ സംഭവവികാസങ്ങളാണ് ചണ്ഡീഗഢിൽ നടന്നത്. ജയിച്ചെന്ന് പ്രഖ്യാപിക്കപ്പെട്ട ബിജെപി.യുടെ മേയർ മനോജ് സോങ്കർ രാജിവെച്ചിരുന്നു. പിന്നാലെ, ആം ആദ്മി പാർട്ടിയുടെ മൂന്ന് കൗൺസിലർമാർ ബിജെപി.യിൽ ചേർന്നു. ഈ ധൈര്യത്തിലായിരിക്കണം വീണ്ടും തിരഞ്ഞെടുപ്പ് നടത്താമെന്ന് ചണ്ഡീഗഢ് ഭരണകൂടം നിർദേശിച്ചത്. എന്നാൽ, കുതിരക്കച്ചവടസാധ്യത മനസ്സിൽക്കണ്ട സുപ്രീംകോടതി അതിന് തയ്യാറായില്ല. മൂന്ന് എ.എ.പി കൗൺസിലർമാരെ ബിജെപി ചാക്കിട്ടുപിടിച്ചിരുന്നു. ഈ ചാക്കിട്ടു പിടുത്തത്തിലും കോടതി ആശങ്കരേഖപ്പെടുത്തിയിരുന്നു.

മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ സുപ്രീംകോടതി, തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും കൈമാറണമെന്നും നിർദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചണ്ഡിഗഢിൽ വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗൺസിലർ കുൽദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവിന് വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകുകയായിരുന്നു. കോൺഗ്രസ്-എ.എ.പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രിസൈഡിങ് ഓഫിസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഏവരെയും അമ്പരപ്പിച്ചാണ് ബിജെപി ജയം നേടിയത്. അംഗബലം നോക്കുമ്പോൾ 'ഇന്ത്യ' സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. 'ഇന്ത്യ' സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് 'അസാധു'വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. 35 അംഗ കോർപറേഷനിൽ ബിജെപിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്.

എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബിജെപിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എംപിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിച്ചിരുന്നത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഉടനടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.