കോഴിക്കോട്: മതത്തിന്റെ ഒരു മറയിട്ടാൽ എത് കുറ്റകൃത്യത്തെയും വെളുപ്പിക്കാൻ കഴിയുമെന്നാണ് കേരളത്തിലെ സമകാലീന അനുഭവം. അത്തരത്തിലുള്ള ഒരു ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തുകയാണ്, സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് കെ പി എം റിയാസുദ്ദീൻ മുസ്തഫ. തളിപ്പറമ്പിലെ പോക്സോ കേസിലെ പ്രതിക്കുവേണ്ടി വെള്ളിയാഴ്ച ജുമാ ഖുതുബ നടക്കുമ്പോൾ പ്രാർത്ഥന നടത്തിയെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും, ചലച്ചിത്ര നടനുമായ ഷുക്കുർ വക്കീൽ ഉൾപ്പെടെയുള്ളവർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

കെ പി എം റിയാസുദ്ദീൻ മുസ്തഫയുടെ പോസ്റ്റ് ഇങ്ങനെയാണ്- 'ഇന്ന് രാവിലെ തളിപ്പറമ്പ കോടതിയിൽ പോയിരുന്നു, പ്രവാസിയായ ഒരു സുഹൃത്ത് അവരുടെ നാട്ടിലെ ഒരു പ്രമാണിയുടെ പോക്സോ കേസ് വിചാരണ ഇന്ന് തുടങ്ങുന്നുണ്ട് എന്ന് അറിയിച്ച പ്രകാരം കാര്യങ്ങൾ തിരക്കാൻ, നേരിൽ മനസ്സിലാക്കാൻ പോയതായിരുന്നു. പതിനൊന്നു വയസ്സ്‌കാരിയായ ഒരു പാവം മോളെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ കോടതിക്ക് സമീപമുള്ള പാർക്കിങ്ങിൽ കണ്ടിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രതിയെ തല്ലി കാലൊടിച്ചാലോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് അവനെ അങ്ങനെ അല്ല ചെയ്യേണ്ടത്, മറിച്ചു സമൂഹത്തിൽ ഒറ്റപ്പെടുത്തി മാനസികമായും കുടുംബപരമായും തകർത്തു നരകിച്ചു ചാവാൻ ഇടയാക്കുകയാണ് വേണ്ടത് എന്നായിരുന്നു.

കോടതി പ്രസ്തുത കേസ് ജൂലൈ 7ാം തിയ്യതിയിലേക്ക് വെച്ചു. പ്രതി ആ പ്രദേശത്തെ പ്രസിദ്ധമായ ജുമാമസ്ജിദിന്റെ മുൻ പ്രസിഡണ്ട്, സമുദായ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ്, വാർഡ് മെമ്പർ ഒക്കെ ആയിരുന്നു. ഇന്ന് വെള്ളിയാഴ്ച, പതിവ് ജുമാ ഖുതുബ നടക്കുമ്പോൾ ആ പ്രസിദ്ധമായ ജുമാ മസ്ജിദിലെ ഖത്തീബ്, ഹുദവി പട്ടം നേടിയ മഹാൻ, ഈ എരണംകെട്ട മുൻ പ്രസിഡണ്ട് കേസിൽ നിന്നും തടി സലാമത്തായി വരാൻ, അതായത് ആ നീചനായ കാമപിശാശ് കേസിൽ നിന്ന് രക്ഷപെട്ടു വരാൻ ജുമാ നിസ്‌കാരത്തിനു പങ്കെടുത്ത മുഴുവൻ പേരും പ്രാർത്ഥിക്കുവാൻ പ്രസ്താവന ഇറക്കി, തന്തയ്ക്ക് പിറന്ന ഒരാൾ, ഒരേ ഒരാൾ എഴുന്നേറ്റു ചോദ്യം ചെയ്തു.. കൂട്ട ആക്രമണത്തിലൂടെ അയാളുടെ വാ അടപ്പിച്ചുവത്രേ. അവരവിടെ പ്രാർത്ഥന നടത്തുകയും ചെയ്തു.

രാവിലെ കണ്ടപ്പോൾ ആ നാറിയെ തല്ലാൻ മോഹിച്ച സുഹൃത്തിനോട് പറഞ്ഞത് അവനെ ഒറ്റപെടുത്താൻ ആയിരുന്നു, പക്ഷേ ഒരു പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെങ്കിൽ അവനിനി ഈ പ്രാർത്ഥന നടത്തിയ മൊയ്ല്യാരുടെ, അവന്റെ പ്രാർത്ഥനക്ക് ഉത്തരം തേടിയ ആ മഹല്ല് വാസികളുടെ മക്കളെ കേറി പിടിച്ചാൽ പോലും അവർ കണ്ണടക്കും, ചിലപ്പോൾ ഇവന്മാർ തന്നെ മക്കളെ കൂട്ടി കൊടുക്കാൻ പോലും മടിക്കില്ല.

ബഹുമാനപ്പെട്ട ഹുദവി, നിനക്ക് മരിപ്പിനുള്ള ചായയും വടയും ബാലാവകാശ കമ്മീഷൻ വഴി ഞാൻ തരുന്നുണ്ട് മലരേ...ഇരയായ ആ മകളും താമസിക്കുന്ന മഹല്ലിൽ വച്ചാണ് നിന്റെ മറ്റേടത്തെ പ്രാർത്ഥന മാമാങ്കം നീ നടത്തിയത്. ഇനി ഒരു മലരനും പള്ളി മിമ്പർ കൂട്ടി കൊടുപ്പ് പണിക്ക് ഉപയോഗിക്കരുത്.''- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

നിയമ നടപടി വേണം

ഈ പോസ്റ്റിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഷുക്കുർ വക്കീൽ ഇങ്ങനെ എഴുതുന്നു. 'സുഹൃത്ത് തളിപ്പറമ്പിലെ കെപിഎം റിയാസുദ്ദീൻ മുസ്തഫയുടെ ഒരു പോസ്റ്റ്. പോക്സോ കേസിലെ പ്രതിക്കു വേണ്ടി ജുമഅ: നിസ്‌കാരത്തിനു ശേഷം പള്ളിയിൽ ഇമാമു വക കൂട്ട പ്രാർത്ഥന.അതി ശക്തമായ നിയമ നടപടി സ്വീകരികരിക്കണം. പൊലീസ്, ചൈൽഡ് വെൽഫയർ കമ്മിറ്റി, വനിത കമ്മീഷൻ, തുടങ്ങി വഖഫ് ബോർഡു പോലും ഇടപെടണം.

ബാല പീഡകർക്കായി പ്രാർത്ഥിക്കാനുള്ള ഇടമല്ല വിശുദ്ധ മിമ്പറും പള്ളിയും മതത്തെ, വിശ്വാസത്തെ, മത സ്ഥാപനത്തെ മറയാക്കി ലൈംഗിക ബാല പീഡകാർക്ക് സംരക്ഷണം ഒരുക്കി, വിചാരണ നടക്കുന്ന കേസിലെ സാക്ഷികളെ സ്വാധീനിക്കുവാനുള്ള ശ്രമത്തെ അതെ ഗൗരവത്തിൽ തന്നെ അധികാരികൾ കാണണം. മതം മനുഷ്യന്റെ അധമത്വം മറച്ചു വെക്കാനുള്ള പരിചയല്ല.''- പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഷൂക്കുർ വക്കീൽ ചൂണ്ടിക്കാട്ടുന്നു.