ഹൗറ: കർഷക തൊഴിലാളി യൂണിയൻ പത്താം അഖിലേന്ത്യ സമ്മേളനം എ വിജയരാഘവനെ പ്രസിഡന്റ് ആയും ബി വെങ്കിട്ടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നും എം വി ഗോവിന്ദൻ, കെ കോമള കുമാരി എന്നിവരെ വൈസ്പ്രസിഡന്റുമാരായും വി ശിവദാസൻ, എൻ ചന്ദ്രൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

155 അംഗ ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്നും 30 അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 61 അംഗ വർക്കിങ് കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് 10 അം?ഗങ്ങളാണുള്ളത്.