തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്റെ ഭാര്യ ശരണ്യ (25), മകൻ മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവിന്റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.

കുഞ്ഞുമായി യുവതി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.