കൊച്ചി: ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ജ്യോതികാ ചിത്രം കാതൽ ചിത്രീകരണത്തിന് മുന്നേ തന്നെ പ്രശംസയുമായെത്തിയ നടിപ്പിൻ നായകൻ സൂര്യ കാതലിന്റെ ലൊക്കേഷനിൽ എത്തി.കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിനിടയിലാണ് പ്രിയതാരം സൂര്യ അതിഥിയായി ലൊക്കേഷനിൽ എത്തിയത്.മമ്മൂക്കയോടും ജ്യോതികയോടും കാതൽ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. സന്ദർശനത്തിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ദിവസം ഷൂട്ടിനിടയിൽ ഒരാൾ പകർത്തിയ മമ്മൂക്കയുടെ സ്ഥാനാർത്ഥിയായുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്.

സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നൻപകൻ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നൽകുന്ന ചിത്രമാണ് കാതൽ എന്നുറപ്പാണ്. സാലു കെ തോമസിന്റെ ഛായാഗ്രഹണത്തിൽ, ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ജോർജാണ്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനി തിയേറ്ററിൽ റിലീസ് ചെയ്ത നിസ്സാം ബഷീർ സംവിധാനം നിർവഹിച്ച റോഷാക്കിന് ലോക വ്യാപകമായി പ്രേക്ഷകർ നൽകിയ അംഗീകാരത്തോടെ ഡിസ്‌നി ഹോട്ട്സ്റ്റാറിൽ നവംബർ 11 മുതൽ ലഭ്യമാണ്.

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിർവഹിച്ച് മമ്മൂട്ടി കമ്പനി നിർമ്മിച്ച നൻപകൻ നേരത്ത് മയക്കം ഐ എഫ് എഫ് കെയിലെ അന്താരാഷ്ട്ര സിനിമാ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, ചിത്രം തിയേറ്ററുകളിലേക്ക് എത്തണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും എന്നാണ് പ്രേക്ഷകരുടെ നിഗമനങ്ങളും. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ദേശീയ ശ്രെദ്ധ പിടിച്ചു പറ്റിയ കാതലിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കാതലിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്‌സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു ങജടഋ, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ