ചണ്ഡീഗഡ്:പഞ്ചാബിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു കണ്ടെത്തി.വസതിക്ക് സമീപം ഹെലിപാഡിനടുത്തുള്ള മാവിൻതോട്ടത്തിലാണ് സ്‌ഫോടകവസ്തു കണ്ടത്.ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബിന് സമാനമായ വസ്തു നിർവീര്യമാക്കി.ഹരിയാന മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഇവിടെ നിന്ന് അധിക ദൂരമില്ല.

വൈകുന്നേരം നാലരയോടെ ഒരു കുഴൽക്കിണർ പണിക്കാരനാണ് ഉടൻ തന്നെ ഇയാൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഈ സമയം തന്റെ വസതിയിലുണ്ടായിരുന്നില്ല.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.