പയ്യന്നൂർ: മാരക മയക്കുമരുന്നുമായി ബ്രൗൺ ഷുഗറുമായി യുവാവ് പയ്യന്നൂർ റേഞ്ച് എക്‌സൈസിന്റെ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി എസ് കെ സാബിറിനെയാണ് (29) എക്‌സൈസ് പിടികൂടിയത്. ഇൻസ്‌പെക്ടർ എൻ വൈശാഖിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പയ്യന്നൂർ പെരുമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്‌സൈസിന്റെ വലയിലായത്.

ട്രക്കിങ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് യുവാവ് അറസ്റ്റിൽ ആയത്. ഇയാളിൽ നിന്നും 15 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തിട്ടുണ്ട്. ആഴ്ചകളായി ഇയാളെ എക്‌സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. പ്രിവന്റ്‌റീവ് ഓഫീസർമാരായ പി വി ശ്രീനിവാസൻ, വി മനോജ്, ഗ്രേറ്റ് പ്രിവന്റ്റ്റീവ് ഓഫീസർമാരായ ടി ഖാലിദ്, എം പി സുരേഷ് ബാബു, സിവിൽ ഓഫീസർമാരായ ടി വി വിജിത്ത്, എ വി സജിൻ, പി സൂരജ് എന്നിവർ ഇയാളെ പിടികൂടി സംഘത്തിൽ ഉണ്ടായിരുന്നു.