കൊച്ചി: ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ താരതമ്യേന മലയാളത്തിലെ നവാഗത സംഗീത സംവിധായകർ ഒരുക്കുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോർഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക.

മറാത്തി സംഗീത സംവിധായകനായ നിഷാന്ത് രാംടെകെയാണ് രണ്ടു ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തുന്നത്. മലയാളത്തിലാദ്യമായാണ് നിഷാന്ത് രാംടെകെ സംഗീതം ചെയ്യുന്നത്. പോൾ മാത്യു സംഗീതം ചെയ്ത് പാടിയ മറ്റൊരു പാട്ടും, ജോക്കർ ബ്ലൂസ് എന്ന സംഗീത ബാൻഡിന്റെ ഒരു പാട്ടും ചിത്രത്തിലുണ്ട്. ഇരുവരും ഇതാദ്യമായി മലയാള സിനിമയിലെത്തുകയാണ്. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. സിതാര കൃഷ് ണകുമാർ, സയനോര, രശ്മി സതീഷ്, പോൾ മാത്യു, ഹരിശങ്കർ, ജോക്കർ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ.

ബോൺഹോമി എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൾ ഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഭാവന ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുൺ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിരൺ കേശവ്, പ്രശോഭ് വിജയൻ, ആർട്ട്: മിഥുൻ ചാലിശേരി, കൊറിയോഗ്രഫി: അനഘ - റിഷ്ധാൻ, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ: അലക്സ് ഇ കുര്യൻ, പ്രൊജക്ട് കോർഡിനേറ്റർ: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, ക്രിയേറ്റീവ് ഡയറക്ടർ: ശബരീദാസ് തോട്ടിങ്കൽ, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.