കോഴിക്കോട് : ബംഗളൂരുവിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി എംഎയുമായി രണ്ടുയുവാക്കൾ പിടിയിൽ. പൂവാട്ട് പറമ്പ് സ്വദേശി കളരി പുറായിൽ സാബു എന്ന ഹർഷാദ്. കെപി (24), വെള്ളിപറമ്പ് സ്വദേശി പാലാട്ടു മീത്തൽ ഷംസുദ്ധീൻ (38) എന്നിവരാണ് പിടിയിലായത്. നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻ സാഫ്) സബ് ഇൻസ്‌പെക്ട്ടർ അഷ്‌റഫ് എ യുടെ നേത്യത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്നാണ് പിടികൂടിയത്.. ഇവരിൽ നിന്ന് 19.60 ഗ്രാം എംഡി എം എ പരിശോധനയിൽ കണ്ടെടുത്തു.ട

കുന്ദമംഗലം ബസ്സ് സ്റ്റാന്റിന്റെ പിൻഭാഗത്ത് നിന്നാണ് ഇവർ മയക്കുമരുന്നുമായി അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നാണ് എംഡി എംഎ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്. ബാഗ്ലൂരിൽ നിന്നും എംഡി എംഎ വാങ്ങി ജില്ലയുടെ പല ഭാഗങ്ങളിലായി ചില്ലറ കച്ചവടം നടത്തി വരികയായിരുന്നു യുവാക്കൾ. യുവാക്കളുടെ സ്ഥിരമായുള്ള ബാഗ്ലൂർ സന്ദർശനത്തെ തുടർന്നാണ് പൊലീസ് സംഘം നീരീക്ഷണം ആരംഭിച്ചത്. ബാഗ്ലൂരിൽ നിന്നും തിരികെ വന്നപോഴാണ് ഇവർ പിടിയിലായത്.

പിടിയിലായ ഇവർ ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്തർ സംസ്ഥാന ലഹരി മാഫിയയുമായുള്ള ബന്ധം പരിശോധനയിൽ ആണെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഫോൺ രേഖകളും പരിശോധിച്ച് വിശദമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു വന്നും നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ഹർഷാദിനെ 2019 ൽ പത്ത് കിലോ കഞ്ചാവുമായി ആന്ധ്ര പൊലീസ് പിടികൂടി 3 വർഷം ജയിലിൽ ആയിരുന്നു. ഷംസുദ്ധീൻ രാമാനാട്ടുകര, പൂവാട്ടു പറമ്പ് ഭാഗങ്ങളിൽ മൊബൈൽ ഷോപ്പ് നടത്തിവരികയാണ്. മൊബൈൽ ഫോൺ പർച്ചേസിങ്ങ് എന്ന പേരിലാണ് വീട്ടിലും, സുഹ്യത്തുക്കളോടും ബാഗ്ലൂർ യാത്രപോകുന്നതെന്ന് പറയുന്നത്. പക്ഷെ കൊണ്ട് വരുന്നത് മാരക ലഹരി മരുന്നും.

ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ് കെ , അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ,അർജുൻ അജിത്ത്, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അബ്ദുറഹ്‌മാൻ , എ എസ് ഐ ഗിരീഷ് ്യു സച്ചിത്ത് എ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.