കൊച്ചി: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവിനെ തേവര, മട്ടമ്മൽ ഭാഗത്ത് നിന്ന് പിടികൂടി. പനമ്പള്ളി നഗർ സ്വദേശി അഖിൽ(29) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തിൽ പെട്ട 10.16 ഗ്രാം എംഡിഎംഎയും 2.56 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ക്ളാസിക് കോളനി (റഷ്യൻ കോളനി) ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന ഉണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡ് ഉം എറണാകുളം ടൗൺ സൗത്ത് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് തേവര മട്ടമ്മൽ ഭാഗത്തുള്ള ലോഡ്ജിൽ നിന്നും പ്രതി പിടിയിലായത്.

ആലപ്പുഴ ജില്ലയിൽ മാരക ലഹരി ആയ എൽഎസ്ഡി സ്റ്റാമ്പ് വിൽപന നടത്തിയതിന് അഖിൽ മുൻപ് പിടിയിലായിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ബസ് മാർഗേനയാണ് പ്രതി മയക്കു മരുന്ന് എത്തിച്ചു വിൽപ്പന നടത്തി വന്നിരുന്നത്. എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ ഫൈസൽ എം എസ്, സബ് ഇൻസ്‌പെക്ടർമാരായ ശരത് ചന്ദ്രൻ, അനിൽ, എസ് സിപിഒ മാരായ സിനീഷ്, ബീന, ദീപ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു