കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം, മരുതിക്കുന്ന്, രമ്യ വിലാസത്തിൽ രാജുവിന്റെ മകൻ ഉല്ലാസ് (22) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. വീടുമായുള്ള പരിചയം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് മുതൽ പെൺകുട്ടിയെ നിർബന്ധിച്ച് പല സ്ഥലങ്ങളിൽ എത്തിച്ച് പ്രതി പീഡിപ്പിച്ചു. പിന്നീട് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷകർത്താക്കൾ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം പ്രതിക്കെതിരെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂർ എസിപി ബി.ഗോപകുമാറിന്റെ നേത്യത്വത്തിൽ പാരിപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ദീപു, എസ്സ്.ഐ അജിത്ത്കുമാർ എഎസ്സ്.ഐ ബിജു, സി.പി.ഒ മാരായ രഞ്ജിത്ത്, അനൂപ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.