കണ്ണൂർ: കൂത്തുപറമ്പിനടുത്തെ ആയിത്തറ മമ്പറത്ത് സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ടുവരികയായിരുന്ന വാഹനത്തിന്റെ ഫയർ എക്സ്റ്റിങ്ഷ് സിലിൻഡർ ചോർന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഇരുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെയാണ് സംഭവം. ആയിത്തറി മമ്പറത്തെ ഗാമ ഇന്റർനാഷനൽ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ കുട്ടികളെ ഇറക്കവെയാണ് ഗ്യാസ് സിലിൻഡർ ചോർച്ച അനുഭവപ്പെട്ടത്. അബദ്ധത്തിൽ ഫയർ എക്സിറ്റിങ്ഷൻ വാൾവ് തട്ടി വാതകം ലീക്കാവുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥികളെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.