കോഴിക്കോട് തൊട്ടിൽപാലത്ത് വൃദ്ധമാതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജ (78) യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂക്കിൽ നിന്നും. വായിൽ നിന്നും രക്തം വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് ഇവരുടെ മാനസിക പ്രശ്‌നമുള്ള പേരമകൾ മുറിയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പേരമകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.