മാനന്തവാടി: വളർത്തുനായയെ അജ്ഞാതർ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. വെൺമണി ചെന്നിലാര ബാലകൃഷ്ണന്റെ നായയെയാണ് തിങ്കളാഴ്ച രാത്രി വെട്ടിപ്പരിക്കേൽപ്പിച്ചത്. നായയുടെ മുഖത്താണ് വെട്ടേറ്റത്. ഒരു കണ്ണ് പൂർണമായും തകർന്നു. ആഴത്തിൽ മുറിവേറ്റ നായ അവശ നിലയിലാണുള്ളത്.

രാത്രി അഴിച്ചുവിട്ടതിനെ തുടർന്ന് റോഡിലേക്ക് പോയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. മുറിവേറ്റതോടെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് തിരിച്ചെത്തുകയായിരുന്നു. പ്രദേശത്ത് മുമ്പും സമാന രീതിയിൽ നായയെ വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണൻ പറഞ്ഞു.