കൊല്ലം: ഡ്രൈ ഡേ ആഘോഷിക്കാൻ വിമുക്ത ഭടന് ക്വാട്ടയായി ലഭിച്ച മദ്യവും പണവും കവർന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ അഞ്ചംഗ സംഘം ഇരവികുളം പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ തെക്കേവിള സ്വദേശി വിശാഖ് (18),അജിത്ത്(19),ഇരവിപുരം സ്വദേശി നീലകണ്ഠൻ(18) എന്നിവരാണ് പിടിയിലായത്.

ഇരവിപുരം തെക്കേവിള സ്വദേശിയായ വിമുക്തഭടൻ തന്റെ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മദ്യവും പണവുമായിരുന്നു സംഘം മോഷ്ടിച്ചത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ സീറ്റ് പൊളിച്ചെടുത്താണ് രണ്ട് കുപ്പി വിദേശ മദ്യവും 3000 രൂപയും ഇവർേ കൈക്കലാക്കിയത്. തുടർന്ന് തങ്ങൾ സംഘം ചേർന്ന് മദ്യപിക്കുന്ന രംഗങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് സംഘത്തെ വെട്ടിലാക്കിയത്.

ഇരവിപുരം ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.