തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് വളണ്ടിയറെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.

ഗവർണ്ണർ പദവിയിൽ തുടരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഗവർണർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. തെരുവ് ഗുണ്ടകൾ ഉപയോഗിക്കാത്ത പദപ്രയോഗങ്ങളാണ് ഗവർണറുടേതെന്നും തെറ്റുതിരുത്താൻ തയ്യാറാവണമെന്നും ഇ പി ജയരാജൻ പറഞ്ഞു.