കൊച്ചി: എറണാകുളം സൗത്ത്- വേളാങ്കണ്ണി റൂട്ടിലെ ട്രെയിൻ സർവീസ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതുപ്രകാരം വേളാങ്കണ്ണിയിലേക്കുള്ള ട്രെയിൻ മാർച്ച് 04, 11, 18, 25 തീയതികളിൽ കൊച്ചിയിൽ നിന്നും പുറപ്പെടും. എറണാകുളം സൗത്തിൽ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിൻ യാത്ര തിരിക്കുക.

കോട്ടയം, കൊല്ലം, പുനലൂർ, മാനാമധുരൈ, നാഗപട്ടണം വഴി പിറ്റേന്ന് ( ഞായറാഴ്ച) പുലർച്ചെ 5.40 ന് ട്രെയിൻ വേളാങ്കണ്ണിയിലെത്തും. എറണാകുളത്തേക്കുള്ള മടക്ക ട്രെയിൻ മാർച്ച് 05, 12, 18, 26 തീയതികളിൽ സർവീസ് നടത്തും.

വൈകീട്ട് ആറരയ്ക്ക് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 11.40 ന് എറണാകുളത്ത് എത്തിച്ചേരും. ശനിയാഴ്ചകളിൽ എറമാകുളത്തു നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി ട്രെയിൻ സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും റെയിൽവേ ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല.