കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കൂടിയത് . ഇതോടെ ഒരു പവൻ സ്വർണത്തിന് 44,000 ൽ എത്തിയത്. സ്വർണവില ഒരു ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. 5500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 43,320 രൂപയായിരുന്നു സ്വർണവില. ജൂലൈ മൂന്നിന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ സ്വർണവില കൂടുന്ന ട്രെൻഡാണ് കണ്ടുവരുന്നത്. 2018 ൽ, സ്വർണ്ണ വില ഏകദേശം 10 ഗ്രാമിന് 23,600 ആയിരുന്നു. 2020 ആയപ്പോഴേക്കും ഇത് 10 ഗ്രാമിന് 47,010 എന്ന നിലയിലെത്തി.