ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിക്കും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾക്കും എതിരായി എറണാകുളം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

നായർ സർവീസ് സൊസൈറ്റി നോൺ - ട്രേഡിങ് കമ്പനീസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെട്ടതാണെന്നും അതിനാൽ കമ്പനീസ് ആക്ട് 2013 ബാധകമല്ല എന്നുമുള്ള വാദം പരിഗണിച്ചാണു ജില്ലാ കോടതിയിലുള്ള തുടർനടപടികൾ ഹൈക്കോടതി നിർത്തിവച്ചത്.

കമ്പനീസ് ആക്ട് 2013ലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ആരോപിച്ചാണ് എൻഎസ്എസ്സിനെതിരെ അന്യായം ഫയൽ ചെയ്തത്.നായർ സർവീസ് സൊസൈറ്റിക്കും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾക്കും എതിരായി നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ കൊച്ചി ബെഞ്ചിൽ ചിലർ നൽകിയ പരാതി ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.