കാസർകോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തിൽ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസർകോട് കല്ലാരാബയിലെ ബാബനഗറിലെ അൻഷിഫ - റംഷീദ് ദമ്പതികളുടെ മകൾ ജെസയാണ് മരിച്ചത്.

ഇന്നലെയാണ് വീട്ടിൽ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തിൽ അണുബാധയുണ്ടായതാണ് മരണകാരണം.