ന്യൂഡൽഹി: ജെഇഇ അഡ്വാൻസ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളിൽ എൻജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ്വവാൻസ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. j

വെബ്‌സൈറ്റിൽ കയറി റിസൽട്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫലം അറിയുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. jeeadv.ac.in. ൽ കയറി സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ഫലം അറിയാൻ സാധിക്കും. നാളെ മുതൽ പ്രവേശനത്തിനുള്ള കൗൺസിലിങ്ങ് തുടങ്ങും.