കോഴിക്കോട്: കൊച്ചിയിൽ മാധ്യമപ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ആര് തടസ്സപ്പെടുത്തിയാലും അത് യൂത്തത് ആയാലും മൂത്തത് ആയാലും ഞങ്ങൾ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരാതി കിട്ടിയിട്ടുണ്ടെന്നും തെറ്റുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാധ്യമപ്രവർത്തനത്തിന് യൂത്ത് കോൺഗ്രസ് എതിരല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നിനെയും യൂത്ത് കോൺഗ്രസ് പിന്തുണക്കില്ല. ബോധപൂർവം അത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും അനിഷ്ട സംഭവങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.