തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സജ്ഞയ് പി. മല്ലാർ ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നിക്ക് ആണ് റാങ്ക്.

കോട്ടയം സ്വദേശി ഫ്രഡി ജോർജ് മൂന്നാംറാങ്കും കരസ്ഥമാക്കി. എസ്.സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ്.ജെ ഒന്നാംറാങ്ക് നേടി. കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് രണ്ടാം റാങ്ക് നേടി.

എസ്.ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും പാലക്കാട് സ്വദേശി അനഘ രണ്ടാംറാങ്കും നേടി. ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in ഫലം പരിശോധിക്കാം.