കണ്ണൂർ: ശശി തരൂർ എംപി യുഡിഎഫിന്റ അഭിമാനമാണെന്ന് കൺവീനർ എം എം ഹസ്സൻ. ഡൽഹിയിൽ പോകുമ്പോൾ നെഹ്റുകോട്ടാണ് തരൂർ ധരിക്കുന്നത്. ഇവിടെ പ്രത്യേക കോട്ട് തയ്‌പ്പിച്ചിട്ടുണ്ടൊയെന്ന് അറിയില്ല. അദ്ദേഹം സമുദായ നേതാക്കളെ കാണുന്നതിൽ തെറ്റില്ല.

ഇപ്പോൾ തരൂരിനെ ഉയർത്തിക്കാട്ടേണ്ട ആവശ്യമില്ല. ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിക്കാറില്ല. മാധ്യമങ്ങളാണ് അങ്ങനെ പ്രചാരണം നടത്താറെന്നും ഹസ്സൻ പറഞ്ഞു.