തിരൂർ:ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയിരിക്കുകയാണ് വൈരങ്കോട്ടെ പ്രണവ് എന്ന ഇരുപത്തിനാലുകാരൻ.ഉപഭോക്താവിന്റെ അനുവാദമില്ലാതെ ജിമെയിൽ അക്കൗണ്ട് തുറക്കാനാകുന്നുവെന്ന ഗൂഗിളിന്റെ പിഴവാണ് പ്രണവ് കണ്ടെത്തിയത്.ഇതേ തുടർന്നാണ് പ്രണവിനെ തേടി ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം അംഗീകാരം എത്തിയത്.

ഗൂഗിൾ നൽകുന്ന സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തുന്നവർക്ക് അവർ ഹാൾ ഓഫ് ഫെയിം അംഗീകാരം നൽകുന്നുണ്ട്.തെറ്റ് കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകും.ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണയിക്കുന്നത്.

തിരൂരിലെ വൈരങ്കോട് പുതുക്കുടി വീട്ടിൽ രമേഷ്ബാബുവിന്റെയും പ്രീതയുടെയും മകനാണ് പ്രണവ്. രണ്ടുവർഷമായി ചെന്നൈ ഫിലിപ്സ് കമ്പനിയിൽ സെക്യൂരിറ്റി എൻജിനീയറായി ജോലിചെയ്യുന്നു. ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.