അടിമാലി: കഴുത്തിന് വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. ബന്ധുവിന്റെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പനം കുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യു ഔസേപ്പ് (89) ഇന്നലെ വൈകിട്ട് മരിച്ചു. മാത്യുവിന്റെ സഹോദരന്റെ മകൻ ഷൈജൂവാണ് കഴുത്തിന് വെട്ടിയത്.

28 ന് പന്ത്രണ്ട് മണിയോടെയായിരുന്നു.സംഭവം മാത്യുവിനെ വീടിന്റെ അടുക്കളയിൽ വച്ചാണ് വെട്ടിയത്. കഴുത്തിനാണ് വെട്ടിയത്. ചെവി അറ്റുപോയി. കഴുത്തിന് മാരകമായ മുറിവേറ്റു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേരും അയൽ വാസികളുമാണ്. മാത്യുവിന്റെ പുരയിടത്തിൽ നിന്ന് ജാതിക്കാ ഉൾപ്പെടെയുള്ളവ കാണാതാകുന്നത് പതിവായിരുന്നു.

ഇത് എടുക്കുന്നത് ഷൈജുവാണെന്ന് മാത്യു വിശ്വാസിച്ചു. ഷൈജുവിനെതിരെ മാത്യു വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് കൊടുത്തതിലുള്ള വൈര്യത്തിലാണ് മാത്യുവിനെ വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ഒഴിവിൽ പോയ ഷൈജുവിനെ വെള്ളിയാഴ്ച തന്നെ അറസ്റ്റു ചെയ്തിയിരുന്നു. കോട്ടയം മെഡിക്കൽ പോസ്റ്റ്‌മോർട്ടിത്തിന്നു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടും നൽകും. റിമാന്റിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവ് എടുപ്പ് നടത്തുമെന്നും വെള്ളത്തുവൽ സി. എ. കുമാർ പറഞ്ഞു. ഭാര്യ കുഞ്ഞമ്മ. മക്കൾ സോയി, ഡൊമിനിക് , സിനി , സിജി. മരുമക്കൾ പ്രിൻസി, ബാബു, ജോബി.