തിരുവനന്തപുരം: ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ നാളെ തിരുവനന്തപുരത്തു വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒൻപതിന് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം 9.30 നു ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും.

നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാലജനസഭ 10.30 നു കവടിയാർ ഉദയ് പാലസിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും