കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാർ പിടിയിൽ. ഒരു കിലോ സ്വർണമാണ് കസ്റ്റംസ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.

തിരൂർ തേവർ കടപ്പുറം സ്വദേശി ഫൈസൽ, വടകര മുട്ടുങ്ങൽ മുനീർ എൻ കെ എന്നിവരാണ് പിടിയിലായത്.