പേരാമ്പ്ര: വിവാഹവാഗ്ദാനം നൽകി 18കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി കൊല്ലത്തെ നങ്ങാംവീട്ടിൽ അഭിനന്ദിനെയാണ് (21) പേരാമ്പ്ര ഇൻസ്പെക്ടർ എം. സജീവ്കുമാർ അറസ്റ്റുചെയ്തത്. വാടകവീട്ടിൽ താമസിക്കുന്ന 18-കാരിയാണ് പീഡനത്തിന് ഇരയായത്.

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജനുവരിയിലാണ് സംഭവം. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡുചെയ്തു.