തലശേരി:കതിരൂർ ഡയമണ്ട് മുക്കിൽ ബൈക്ക് അപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. ബൈക്ക് യാത്രികനായ കക്കറ സ്വദേശി ശ്രീശാരദാലയത്തിൽ വിതുൽ പ്രകാശാണ് (22) മരിച്ചത്. ഇന്ന് പുലർച്ചെ 1:15 ഓടെയായിരുന്നു അപകടം. അഞ്ചാംമൈൽ ഭാഗത്ത് നിന്നും കക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തി ൽ പെട്ടത്.പരിക്കേറ്റ് വിതുലിനെ ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കതിരൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.