കണ്ണൂർ: പയ്യന്നൂരിൽ ടോയ്‌ലറ്റിന്റെ കുറവിന് പരിഹാരമാവുന്നു. വഴിയിട വഴിയോര വിശ്രമകേന്ത്രതിന്റെ പണി പൂർത്തിയായിട്ട് ഇതുവരെ ജനങ്ങൾക്കായി തുറന്നു കൊടുക്കാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടവച്ചിരുന്നു. പയ്യന്നൂർ നഗരത്തിൽ എത്തുന്നവർക്ക് ടോയ്‌ലറ്റ് സംവിധാനം വളരെ കുറവായിരുന്നു. ടൗണിൽ എത്തുന്ന ജനങ്ങൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

ബസ്റ്റാൻഡ് പരിസരത്ത് ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രം ഇന്നു രാവിലെ ചെയർപേഴ്‌സൺ കെ.വി.ലളിത വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും, പൊതുശൗചാലയത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.വി.സജിത, സി.ജയ , വി.ബാലൻ, ടി.വിശ്വനാഥൻ, കൗൺസിലർമാരായ ഇക്‌ബാൽ പോപ്പുലർ, സുധ, ചിത്ര,ഇ.കരുണാകരൻ, ബി.കൃഷ്ണൻ , സി.ഡി. എസ് ചെയർപേഴ്‌സൺ പി.പി.ലീല, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ , തുടങ്ങിയവർ സംബന്ധിച്ചു.

15 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭ ടോയ്‌ലറ്റും, ഒരു വിശ്രമമുറിയും ഉൾപ്പെടെ നവീന സൗകര്യങ്ങളോടെയാണ് വഴിയിട വിശ്രമ കേന്ദ്രം ഒരുക്കിയത്.പുരുഷന്മാർക്കും, സ്ത്രീകൾക്കും വേണ്ടിയുള്ള ശുചിമുറികൾ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് പ്രയോജനകരമാകും വിധത്തിലാണ് വിശ്രമ കേന്ദ്രം കുടുംബശ്രീയുടെ മേൽനോട്ടത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനം.