കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ, കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും നടത്തിയ റെയ്ഡിൽ ബ്രൗൺഷുഗറുമായി രണ്ടു യുവാക്കൾ പിടിയിലായി. കണ്ണൂർ ഭാഗത്തു നിന്നും യമഹ ഫാഷിനോ ബൈക്കിൽ കടത്തുകയായിരുന്ന ബ്രൗൺഷുഗറുമായി കണ്ണൂർ സിറ്റി സ്വദേശികളായ കെ.പി ഫർഹാൻ(32) എൻ.മഷ്ഹൂക്ക്(27) എന്നിവരാണ് പിടിയിലായത്.

കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണികളിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായ ഫർഹാനും മശ്ഷാക്കും. കുറച്ചുകാലങ്ങളായി എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുു ആവശ്യക്കാർ എന്ന മട്ടിൽ എക്സൈസ് സംഘം വളരെ സാഹസികമായാണ് ഇവരെ കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.