തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സൈനിക സ്‌കൂളിന് സമീപമാണ് സംഭവം. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിപ്പോയതായി പൊലീസ് പറയുന്നു. 

യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.അമിത വേഗതയിലെത്തിയ ബൈക്ക് എതിർ വശത്തുകൂടി വരികയായിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ അറിയിച്ചത്. കാറിലുള്ളവർക്ക് പരിക്കില്ല. വാഹനത്തിന് തീപിടിച്ചതോടെ രക്ഷാ പ്രവർത്തനവും ദുസ്സഹമായി.